ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഫോണിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ക്ഷേത്രം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. രാവിലെ 8.15 ഓടെ ക്ഷേത്ര ഗോപുരത്തിലെ ഫോണില്‍ വിളിച്ച് ഒരു സമുദായ സംഘടനയുടെ തീവ്രവാദി വിഭാഗം നേതാവാണെന്നും ക്ഷേത്രത്തില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും പറഞ്ഞ ശേഷമായിരുന്നു ഭീഷണി. ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.