ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസാഭാരതിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് അറസ്റ്റില്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ രാജേഷ് അഗര്‍വാളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 8000 കോടിയുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മിസഭാരതിയുടെ കമ്പനിക്ക് രാജേഷ് അഗര്‍വാള് പണം നല്‍കിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മിസഭാരതിയുടെ ബിനാമിയായണ് ഇയാള്‍പ്രവര്‍ത്തിച്ചിരുന്നത് എന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ ലാലു പ്രസാദിനറെ 22 സ്ഥലങ്ങളിലായി ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആയിരം കോടി രൂപയുടെ ബിനാമി ഇടപാട് നടന്നെന്ന ആരോപണത്തിലാണ് റെയ്ഡ് നടത്തിയത്.ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ഭൂമിയിടപാടിലെ അഴിമതിയില്‍ പങ്കുണ്ടെന്നു ബിജെപി ആരോപിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.