കണ്ണൂര്‍: തളിപ്പറമ്പിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്ന ആളുടെ വീട്ടില്‍ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം രാത്രി പണം പിടികൂടിയത്.
രണ്ടായിരം രൂപയുടെ ഏഴ് കെട്ടുകളും അഞ്ഞൂറ് രൂപയുടെ പന്ത്രണ്ട് കെട്ടുകളുമാണ് ഷാനവാസ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ കുഴല്‍പ്പണം കടത്തുന്നതിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശികളാണ് കുഴല്‍പ്പണം തളിപ്പറമ്പിലെത്തിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് എസ് ഐ ബിനുലാലിന്റെ തേൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.