പാലക്കാട്: ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സയന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോയന്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സയൻ. ഏപ്രിൽ 29നാണ് സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാട് ദേശീയപാതയിൽ കണ്ണാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് സയനെ ആശുപത്രിയിൽ നിന്ന്‍ ഡിസ്ചാര്‍ജ് ചെയതു . ഇയാളെ ഇന്ന് കോത്തഗിരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. എൻജിൻ തകരാറ് മൂലം നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയ, മകൾ നീതു എന്നിവർ മരണമടഞ്ഞിരുന്നു,