ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം കണ്ടെത്തി

239

തൃശൂര്‍: തൃശൂര്‍ മതിലകത്ത് ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ചെടുത്തു. ബിജെപി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏഴാച്ചേരി രാകേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍ നിന്നാണ് യന്ത്രം പിടിച്ചത്. ഇതില്‍ രാജേഷിനെ മാത്രമേ പോലീസിന് പിടികൂടാനായുള്ളൂ. രാകേഷ് ഒളിവിലാണ്. ഇത്തരത്തില്‍ അടിച്ച ഒന്നര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളടിക്കാനുള്ള സംവിധാനമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.

NO COMMENTS