പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

182

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദിച്ച കേസില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ പരാതിയില്‍ പ്രദേശവാസിയായ പ്രായപൂര്‍ത്തിയാകാത്ത പ്രവര്‍ത്തകനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബി.ജെ.പി പ്രവര്‍ത്തകന്റെ മകളാണ് പരാതിക്കാരി. ഏറെനാളായി സഹോദരന്‍ ചോദ്യം ചെയ്തതാണ് പരസ്യമായ മര്‍ദ്ദനത്തിന് പ്രകോപനമായതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സ്കൂള്‍ വിട്ട് വരവേ അഞ്ചല്‍ ടൗണില്‍ വച്ച്‌ തടഞ്ഞുവയ്ക്കുകയും രണ്ടുതവണ കരണത്തടിക്കുകയും ചെയ്തു. ഇതേ വ്യക്തി ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. എ.ബി.വി.പി പ്രവര്‍ത്തകനെതിരെ ശാരീരികമായ അതിക്രമത്തിനും തടഞ്ഞുവയ്ക്കലിനും പുറമേ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇന്നലെ ഇയാളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS