ജുനൈദ് വധം : മുഖ്യ പ്രതി അറസ്റ്റില്‍

204

ന്യൂഡല്‍ഹി : ഹരിയാനയില്‍ ബീഫിന്റെ പേരില്‍ 16 കാരനായ ജുനൈദ് ഖാനെ തീവണ്ടിയില്‍വച്ച്‌ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ആള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്രക്കാരനായ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളായി ആരും രംഗത്തെത്താതിരുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഈദ് ആഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുപോയ 16 കാരനാണ് കുത്തേറ്റ് മരിച്ചത്. ദേശദ്രോഹികളെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദിനെ ചിലര്‍ അക്രമിച്ചതെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു.

NO COMMENTS