കായംകുളം : ഡല്‍ഹിയില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കായംകുളത്ത് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ഷെയ്ഖ് റിയാസാണ് പിടിയിലായത്. ഇയാളുടെ ബന്ധുവിന്റെ 11 വയസുകാരിയായ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവത്തിന് ശേഷം കേരളത്തിലേക്ക് കടന്ന ഇയാള്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തു വരുകയായിരുന്നു. കരീലക്കുളങ്ങയില് വച്ചാണ് കായംകുളം സിഐ സദനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള വിവരം ബംഗാളിയായ മറ്റൊരാള്‍ രഹസ്യമായി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട ശേഷമായിരുന്നു കേരള പോലീസിന്റെ നീക്കം.