മുക്കം: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായ കാരമൂല സ്വദേശി ജനാര്‍ദനനാണ് അറസ്റ്റിലായത്. നേരത്തെ, ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2015ല്‍ സ്കൂളില്‍ അധ്യാപകനായി എത്തിയ ജനാര്‍ദനന്‍ നിരന്തരമായി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായി ഒമ്ബതോളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.