പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ട് പോലീസ് പിടികൂടി. അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് പോലീസ് പിടിയലായത്. പത്തംഗ സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയില്‍ കുടങ്ങിയത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധു നോട്ട് വേട്ടയാണിത്. കേന്ദ്രസര്‍ക്കാര്‍ 31 വരെ അസാധു നോട്ട് മാറാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഇത് മുതലാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.