കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഛായാഗ്രാഹകന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ജിന്‍സണ്‍ ലോനപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി ഡി എസ് വിദ്യാര്‍ഥിനിയും അമേരിക്കന്‍ മലയാളിയുായ യുവതി വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് അഭിനയമോഹവുമായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ് ജിന്‍സണുമായി പരിചയപ്പെടുന്നത്. സിനിമകളില്‍ മുഖം കാണിക്കാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 33 ലക്ഷം രൂപ ഇയാള്‍ വാങ്ങി. ഇതിനിടെ യുവതി എറണാകുളം നഗരത്തില്‍ വീടു വാടകക്കെടുത്ത് താമസമാക്കിയിരുന്നു. ഇവിടെ വെച്ചാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് സിഐക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചനാകുറ്റത്തിനും മാനഭംഗത്തിനുമാണ് കേസ്.