തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ,ജെറിന്‍, സുരേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്.