തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. ഗിരീഷ്, മഹേഷ്, മണിക്കുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മണികണ്ഠന്‍ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് സംശയിക്കുന്നു. തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.