ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടി.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 40 കോടി രൂപയുടെ കൊക്കെയ്ന്‍ ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആഫ്രിക്കന്‍ വംശജര്‍ അറസ്റ്റിലായി. ടാന്‍സാനിയന്‍ സ്വദേശിയായ ബിയാട്രീസ്, നൈജീരിയന്‍ സ്വദേശിയായ അഗസ്റ്റിന് എന്നിവരാണ് പിടിയിലായതെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.