ചെന്നൈ : തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍. തമിഴ് താരം വിശാലിന്‍റെ തുപ്പരിവാളന്‍ എന്ന സിനിമയുടെ റിലീസ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.