കാസര്‍ഗോഡ്: കാസര്‍ഗോഡ് മൂന്ന് അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. രാവണേശ്വരം കുന്നുപാറയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ വിസ അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.