ആറ്റിങ്ങല്‍ : ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള ശ്രീക്കുട്ടനാണ് അറസ്റ്റിലായത്. ഒന്നാംപ്രതി അനന്തുവിനെ ആറ്റിങ്ങല്‍ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. സെപ്തംബര്‍ 13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ ബൈക്കിലെത്തുകയും തിരക്കുള്ള പാതയില്‍ തുടര്‍ച്ചയായി റൗണ്ടടിക്കുകയും ചെയ്തു. ബൈക്കുകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിെട മുടപുരം സ്വദേശിയും പാചകക്കാരനുമായ സുധീറിെന്റ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തയാളും രക്ഷിക്കുവാനെത്തിയവരും ആക്രമികളുടെ ആക്രോശം കേട്ട് ഭയന്ന് മാറുകയായിരുന്നു.