ചോറ്റാനിക്കര: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ. എറണാകുളം ചോറ്റാനിക്കരയില്‍ നിന്നും കടുമംഗലം കുര്യംവീട്ടില്‍ രാജേഷ്, വാത്തുരുത്തി നികര്‍ത്തില്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവും 150 നൈട്രോസെപാം ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.