വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

253

കുറ്റിപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS