എറണാകുളം ആലുവ ബീവറേജില്‍ നിന്നു മദ്യം ശേഖരിച്ച് അനധികൃതമായി വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. വാടക വീട് ബാറാക്കിയായിരുന്നു ഇവരുടെ പ്രവര്‍ത്തനെമെന്ന് ബിനാനിപുരം പൊലീസ് അറിയിച്ചു .168 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.ആലുവ മുപ്പത്തടം സ്വദേശിയായ ബിജു,സഹായി സുബീഷ് എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറായ ബിജു ഏലൂര്‍ പാതാളത്തിനടുത്ത് വാടക വീട് എടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേയ്‍ക്കു ബിവറേജില്‍ നിന്ന് വന്‍ തോതില്‍ മദ്യമെത്തിക്കും. പിന്നീട് ആവശ്യക്കാരെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി ഇവിടെയത്തിച്ചാണ് വില്‍പ്പന. ഇതുകൂടാതെ മറ്റൊരു കടയിലും ഇയാള്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിരുന്നു.ആലുവയിലെയും സമീപപ്രദേശങ്ങളിലെയും ബിവറേജ് ഷോപ്പുകളില്‍ നിന്നാണ് മദ്യം ശേഖരിച്ചതെന്ന് ബിജു മൊഴി നല്‍കിയിട്ടുണ്ട്. ഇത്രയേറെ മദ്യം ലഭിക്കണമെങ്കില്‍ ബിവറേജ് ജീവനക്കാരുടെ ഇയാളെ സഹായിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്‍റെ നിഗമനം.ഇക്കാര്യത്തെ കുറിച്ച് എക്സൈസ് സംഘം കൂടുതല്‍ അന്വേഷണം നടത്തും.ബാറുകള്‍ക്ക് അവധിയുളള ദിവസങ്ങളില്‍ ഒരു കുപ്പി മദ്യത്തിന് 500 രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു. മേഖലയില്‍ പലയിടത്തും ഇത്തരത്തിലുളള സംഘങ്ങള്‍ പ്രവര്‍്തതിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലുവ,ബിനാനിപുരം ഭാഗങ്ങലില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.