തിരുവനന്തപുരം : വ്യാജ ഡോക്ടര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ സൗമിന് ഭൗമികാണ് പിടിയിലായത്. ആയൂര്‍വേദ പ്രാക്ടീസ് രജിസ്ട്രേഷനായി വ്യാജ ആയുര്‍വേദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. 15 വര്‍ഷമായി ഇയാള്‍ തൃശൂര്‍ മാളയില്‍ പൈല്‍സ് ക്ലിനിക്ക് നടത്തി വരികയായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വിഎസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.