തലശേരിയില്‍ രണ്ടു കോടിയുടെ കുഴല്‍പ്പണം പി​ടി​കൂ​ടി

238

ത​ല​ശേ​രി: തലശേരിയില്‍ രണ്ടു കോടിയുടെ കുഴല്‍പ്പണം പി​ടി​കൂ​ടി. ക​ര്‍​ണാ​ട​ക​യി​ല്‍​ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കോ​ടി രൂ​പ​യി​ല​ധി​കം വ​രു​ന്ന കു​ഴ​ല്‍​പ്പ​ണമാണ് പി​ടി​കൂ​ടിയത്. ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാം, സിഐ കെ.​വി. പ്രേ​മ​ച​ന്ദ്ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌ഐ എം. ​അ​നി​ല്‍, പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ജ​യ​ന്‍, ബി​ജു​ലാ​ല്‍, വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ​കുഴല്‍​പ്പ​ണ സം​ഘത്തെ പിടികൂടിയത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ല്‍ പൊ​ന്‍​പാ​റ​യ്ക്ക​ല്‍ ഇ​ഖ്ബാ​ല്‍ (30), പെ​രു​ന്തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് (21) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ ത​ല​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് സംഘത്തെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​ നി​ന്ന് ട്രെ​യി​നി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് പ​ണം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

NO COMMENTS