പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി നാല് പേര് പിടിയില്‍. കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി സെയ്തലവി (49), കൊണ്ടോട്ടി സ്വദേശി റിഷാദ് (36), പാണ്ടിക്കാട് തച്ചിങ്ങനാടം നല്ലൂര് സ്വദേശി മൊയ്തീന് (52), കൊണ്ടോട്ടി കുഴിമണ്ണ തൈക്കുന്നത്ത് റഷീദ് (45) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൂപ്പലത്തുവച്ചാണ് കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്.