ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പെഴ്സണല്‍ സെക്രട്ടറി ടെനി ജോപ്പന്‍ അറസ്റ്റില്‍

251

കൊല്ലം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ വീണ്ടും പോലീസ് പിടികൂടി. പരസ്യമായി മദ്യപിച്ചതിനാണ് ടെനി ജോപ്പനെ പോലീസ് പിടിച്ചത്. വഴിയിരികിലെ കടയിലായിരുന്നു ടെനി ജോപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചത്. ഇതേ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പുത്തൂര്‍ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

NO COMMENTS