കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. 99 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സല്‍മാന്‍, ഷംസുദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്ക്വാഡാണ് കുഴല്‍പ്പണം പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പണം പിടികൂടിയത്.