പടിഞ്ഞാറത്തറ • സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അതിക്രമത്തിനു മുതിരുകയും ചെയ്തയാളെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റു ചെയ്തു. ചെന്ദലോട് മൈലാടുംകുന്ന് പുളിഞ്ചോലയില്‍ മുജീബ് റഹ്മാന്‍( 28) ആണ് അറസ്റ്റിലായത്. ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷിതാക്കളോട് പറഞ്ഞിരുന്നു.രക്ഷിതാക്കള്‍ സ്കൂളിനെ അറിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിഷയത്തില്‍ ഇടപെട്ടു. ബെംഗളുരുവിലേയ്ക്ക് പോകാന്‍ ശ്രമിച്ച പ്രതിയെ മൈലാടുംകുന്നില്‍ വച്ച് പടിഞ്ഞാറത്തറ എസ്‌ഐ മുഹമ്മദ് നജീബും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു.കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പോക്സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.