കോഴിക്കോട് : കോഴിക്കോട് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി പെരുങ്കുഴിപാടം ബാബുരാജ് എന്ന തലവന്‍ ബാബു (50)വിനെ കസബ പൊലീസും നടുവട്ടം സ്വദേശി മുഫിയാസി(23) നെ ബേപ്പൂര്‍ പൊലീസുമാണ് പിടികൂടിയത്.