കാസര്‍ഗോഡ് : കാറില്‍ അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍ . ഇന്നലെ രാത്രിയോടെ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി (54),അമുല്‍ മാലി (29), ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ് (20) എന്നിവരെയാണ് സംഭവുമായി ബന്ധപെട്ടു പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ഐ 20കാറും പിടിച്ചെടുത്തു. റിയല്‍ എസ്റേറ്റുമായ ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് പണം എത്തിച്ചതെന്ന് ചോദ്യം ചെയലില്‍ ഇവര്‍ പോലീസിനോട് പറഞ്ഞെങ്കിലും പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.