ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹാന്ദ്വാരയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍. ഭീകരന്‍ റിയാസ് അഹമ്മദ് ആണ് സൈന്യത്തിന്റെ പിടിയിലായത്. ലഷ്‌കര്‍ ഇ തൊയ്ബ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍.
ഇയാളില്‍നിന്നു എകെ 56 തോക്കുകളും തിരകളും മൂന്നു മാഗസിനുകളും സുരക്ഷാസേന പിടികൂടി. രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ കീഴ്‌പ്പെടുത്തിയത്. സൈന്യം ഇയാളെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി.