രാജ്യാന്തര മാര്‍ക്കറ്റില്‍ 231 കോടി രുപ വിലമതിക്കുന്ന മയക്കമരുന്നുമായി ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

161

ന്യുഡല്‍ഹി: രാജ്യാന്തര മാര്‍ക്കറ്റില്‍ 231 കോടി രുപ വിലമതിക്കുന്ന മയക്കമരുന്നുമായി ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ബംഗലൂരു റിസേര്‍ച് സയന്റിസ്റ്റും ഭാര്യയുമാണ് അറസ്റ്റിലായത്. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഉന്മാദം നല്‍കുന്ന സൈക്കോ സ്റ്റിമുലന്റ് വിഭാഗത്തില്‍ പെടുന്ന ലഹരിവസ്തുവാണ് പിടികൂടിയത്. ഇത്തരം ലഹരിമരുന്നുകള്‍ക്ക് ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇവ ഇന്ത്യയില്‍ എത്തുന്നത്. ഹൈദരാബാദും ബംഗലൂരുവും കേന്ദ്രീകരിച്ച്‌ അന്തര്‍ സംസ്ഥാന ലഹരിമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഹൈദരാബാദില്‍ നിന്നും ലഹരിമരുന്ന് കൈപ്പാറ്റാന്‍ എത്തിയ സമയത്താണ് റിസേര്‍ച് സയന്റിസ്റ്റായ വെങ്കട രാമ റാവു (37)വും സഹായി രവി ശങ്കര്‍ റാവു (22) വും സെപ്തംബര്‍ 30ന് അറസ്റ്റിലായത്. ചോദ്യംം ചെയ്യലില്‍ കൂടുതല്‍ ലഹരിമരുന്ന് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതായി രാമറാവു മൊഴി നല്‍കി.
ഇതേതുടര്‍ന്ന് രാമറാവുവിന്റെ വീട് പരിശോധിച്ച നര്‍ക്കോട്ടിക്സ് സംഘം 30 ഗ്രാം ആംഫെറ്റാമിനും 1.23 കോടി രൂപയും പിടിച്ചെടുത്തു. ഉപഭോക്താക്കള്‍ക്ക് സാംപിള്‍ നല്‍കാന്‍ സൂക്ഷിച്ചിരുന്നതായിരുന്നു ഇത് രാമറാവുവിന്റെ ഭാര്യ പ്രീതി (35)യെയും അറസ്റ്റു ചെയ്തിരുന്നു.ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ലാബോറട്ടറിയില്‍ നിന്ന് 10 കിലോഗ്രാം ലഹരിവസ്തുവും പിടിച്ചെടുത്തു. ലഹരിമരുന്ന് സംസ്കരിച്ചെടുക്കുന്നത് ഇവിടെ വച്ചായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നര്‍ക്കോട്ടിക്സ് ബ്യുറോ പറയുന്നു.

NO COMMENTS

LEAVE A REPLY