ന്യൂഡല്‍ഹി : ലഹരിമരുന്ന് കൈവശം വച്ചതിന് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 1.140 കിലോഗ്രാം കഞ്ചാവും മൂന്ന് എല്‍എസ്ഡി (ലിസേര്‍ജിക് ആസിഡ് ഡയാതെലാമിഡ്) ബ്ലോട്ട് പേപ്പറുകളും ഇവരില്‍നിന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തതായാണ് വിവരം. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളജില്‍ പഠിക്കുന്ന രണ്ടുപേരും ജെഎന്‍യു, അമിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഓരോ വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. അനിരുദ്ധ് മാധുര്‍, ടെന്‍സിന്‍ ഫുന്‍ചോങ്, സാം മല്ലിക്, ഗൗരവ് എന്നിവരെയാണ് അറസ്റ്റിലായത്. പുതുവല്‍സരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണികളാണ് കുടുങ്ങിയത്. ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് കാമ്ബസില്‍ വിതരണം ചെയ്യാനിരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഹിന്ദു കോളജിലെ ഗൗരവാണ് ലഹരി വിതരണത്തിന്റെ മുഖ്യ സൂത്രധാരനെന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.