സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

263

തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂരജ് നൃത്ത അധ്യാപകനും ജോബി ഇടനിലക്കാരനുമാണ്. തൃശൂരില്‍ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

NO COMMENTS