മാംഗളൂരു: ഹോം സ്റ്റേയില്‍ ജന്മദിനം ആഘോഷിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ഹോം സ്റ്റേയില്‍ സദാചാര ഗുണ്ട ചമഞ്ഞ് അതിക്രമിച്ച് കയറിയാണ് രണ്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സംഘം ആക്രമിച്ചത്. പുത്തൂര്‍ സ്വദേശികളായ അസിസൂദ്ദീന് അക്തര്‍, മുഹമ്മദ് അക്തര്‍, സലാം, റഫീഖ്, ആസിഫ് എന്നിവരാണ് പോലീസ് പിടിയിലായത്.
ഹോം സ്റ്റേയില്‍ കയറിയ ഇവര്‍ കുട്ടികളെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഹോം സ്റ്റേ ജീവനക്കാര്‍ അറിയിച്ചതോടെ പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതികളില്‍ ഒരാളുടെ സഹോദരന് മറ്റൊരു സംഘത്തെയും കൂട്ടി പ്രതികളെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ടു.സംഘം എസ്ഐയെ ഭീഷണിപ്പെടുത്തുകയും കോണ്‍സ്റ്റബിള്‍മാരെ ആക്രമിക്കുകയും ചെയ്തതോടെ സംഭവം വഷളായി. അക്രമണത്തിന് ഇരയായ കോണ്സ്്റ്റബിള്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.