വാളയാര്‍: പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട, രണ്ടുപേര്‍ അറസ്റ്റില്‍. അടിമാലി സ്വദേശി സജിത്ത്, നേര്യമംഗലം സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. 20 കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്നും പിടികൂടിയത്. കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹനത്തില്‍ രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്.എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.