കോഴിക്കോട്: എടിഎം തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ സാഫ്വാന്‍, അബ്ബാസ്, കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. സിമ്മറും ക്യാമറയും ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.