ഷൊര്‍ണൂര്‍ : ഒന്നര ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ഈറോഡ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇന്ന് രാവിലെ എട്ടരയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, എക്സൈസ് സംഘവും സംയുക്തമായാണ് ഇവരെ കുടുക്കിയത്.
നൂറോളം നൈട്രോസെപാം ഗുളികകളും കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഒന്നര ലക്ഷത്തോളം വില വരും. പിടിയിലായവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരക്കി.