മൂന്നാറില്‍ വിദേശ വനിതകളെ ആക്രമിച്ച നാല് യുവാക്കള്‍ പിടിയില്‍

277

മൂന്നാര്‍: മൂന്നാറില്‍ വിദേശ വനിതകളെ ആക്രമിച്ച നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. ബൈസണ്‍വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത്, കഞ്ഞിക്കുഴി സ്വദേശിയായ നിധിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച മുട്ടുകാട് മുനിയറകള്‍ക്കു സമീപത്തുവെച്ച്‌ മദ്യലഹരിയിലായിരുന്ന പ്രതികള്‍ വിദേശവനിതകളെ കടന്നുപിടിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതികള്‍ ഓടി സമീപത്തെ വീടുകളില്‍ അഭയം തേടുകയുമായിരുന്നു.

NO COMMENTS