റാഞ്ചി (ജാര്‍ഖണ്ഡ്)• ഹസാരിബാഗില്‍ എന്‍ടിപിസി കല്‍ക്കരി ഖനനവിരുദ്ധ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൃഷി മന്ത്രിയുമായ യോഗേന്ദ്ര സാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സാവു, സ്ഥലം എംഎല്‍എയും ഭാര്യയുമായ നിര്‍മലാ ദേവി എന്നിവരുടെ നേതൃത്വത്തില്‍ ബര്‍ക്കാഗണില്‍ കൃഷിക്കാര്‍ സമരം നടത്തിവരികയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ശനിയാഴ്ച വെടിവയ്പുണ്ടായത്. തുടര്‍ന്ന് നേതാക്കള്‍ ഒളിവില്‍പ്പോയി.സാവുവിനെ സിജെഎം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിര്‍മലാ ദേവിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഹസാരിബാഗ് എസ്പി: ഭീസെന്‍ ടുട്ടി അറിയിച്ചു. സ്ഥലത്ത് നിരോധനാഞ്ജ തുടരുന്നു.