കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ട് പേര് അറസ്റ്റില്‍. അയല്‍വാസികളായ വൈശാഖ്, റെനീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അരുണ്‍ എന്ന മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അദ്ധ്യാപികയായ പി.വി.ജനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന് പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു.