പാലക്കാട് : അട്ടപ്പാടി അഗളിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികളെ കൂടി കസ്റ്റഡിയില്‍ എടുത്തു. അഗളി പോലീസ് സ്റ്റേഷനില്‍ ഇവരെ എത്തിച്ചു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. മധുവിന്റെ താമസ സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നു പ്രതികള്‍ മൊഴി നല്കി.