പാലക്കാട്: മണ്ണാര്‍ക്കാട് ബസിനിടിയില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അപടമുണ്ടാക്കിയ സെന്റ് സേവ്യര്‍ ബസിലെ ഡ്രൈവറായ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്റോ, പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒഴിഞ്ഞ പറമ്ബില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സ് പിന്നോട്ടെടുക്കുമ്ബോഴാണ് അപകടമുണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഉറങ്ങി കിടന്നിരുന്ന തൊഴിലാളികള്‍ക്കു മേല്‍ ബസ് കയറിയത്. തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചിട്ടും ബസി നിര്‍ത്താതെ പോവുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ബലിറാം, സുരേഷ്കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബസിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.