തിരുവനന്തപുരം: ഇന്ധനക്കച്ചവടത്തിന്‍റെ പേരില്‍ പ്രവാസിയില്‍ നിന്ന് 22 കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. വ്യാജരേഖ ചമച്ച് കോടികള്‍ തട്ടുന്ന ആന്ധ്രസ്വദേശി വെങ്കിട്ടറാമെന്ന തട്ടിപ്പ് വീരനെ ലൂക്ക് ഔട്ട് നോട്ടീസിലൂടെയാണ് പൊലീസ് വലയിലാക്കിയത്.
ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസിന് പരാതി ലഭിക്കുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ദുബായില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന ഷൈജു എന്ന മലയാളിയുടെ പക്കല്‍ ഇന്ധനക്കച്ചവടത്തിനെന്ന പേരില്‍ വെങ്കിട്ടറാം തട്ടിയെടുത്തത് 22 കോടി.
ഷൈജു ചതി മനസ്സിലാക്കിയത് നാട്ടില്‍ തിരികെ എത്തിയ ശേഷമായതിനാല്‍ മുന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നത്വിശാഖപ്പട്ടണത്ത് വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. വ്യാജരേഖ ചമയ്ക്കല്‍ ,വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി.ഇയാളെ റിമാന്‍റഡ് ചെയ്തു