സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച ; ജാര്‍ഖണ്ഡില്‍ ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

222

ന്യൂഡല്‍ഹി : സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പത്താംക്ലാസുകാരായ ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയെ പൊലീസ് അറസ്‌ററ് ചെയ്തിരുന്നു.

പന്ത്രണ്ടാംക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.

NO COMMENTS