ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകരെയും ഒരു കോച്ചിംഗ് സെന്റര്‍ ഉടമയെയുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഒരു സി ബി എസ് ഇ ഉദ്യോഗസ്ഥനേയും പോലീസ് ഇപ്പോള്‍ ചോദ്യംചെയ്തുവരികയാണ്.