വടകര മോര്‍ഫിങ്ങ് കേസിലെ മുഖ്യപ്രതി പിടിയില്‍

260

വടകര : വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി പിടിയില്‍. 13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. അതേസമയം ബിബീഷിനായി അന്വേഷണ സംഘം തിരച്ചിലും ഊര്‍ജിതമാക്കിയിരുന്നു. ഇടുക്കിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത് .

വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. സ്റ്റുഡിയോ ഉടമകള്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ബിബീഷ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

NO COMMENTS