ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ഏഴ് കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ വിജയപുര സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കള്ള നോട്ടുകളെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ഉര്‍ജിതമാക്കി.