14,000 മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം പിടിയില്‍

220

ചിറ്റഗോങ്: 14,000 മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം പിടിയില്‍. ധാക്ക പ്രീമിയര്‍ ലീഗില്‍ താരമായ നസ്രീന്‍ ഖാന്‍ മുക്തയെയാണ് പൊലീസ് പിടികൂടിയത്. തെക്കുകിഴക്കന്‍ സിറ്റിയായ കോക്‌സ് ബസാറില്‍ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സില്‍ മടങ്ങും വഴിയാണ് ചിറ്റഗോങില്‍ വച്ച്‌ പൊലീസ് ബസ്സ് നിര്‍ത്തി തിരച്ചില്‍ നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാക്കറ്റുകളിലാക്കിയ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

NO COMMENTS