മലപ്പുറം പ്രസ്‌ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

198

മലപ്പുറം : മലപ്പുറം പ്രസ്‌ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തത്. ആര്‍എസ്‌എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS