ചേര്‍ത്തല: ആലപ്പുഴയില്‍ ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിനു സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.