ബംഗളൂരു: ബംഗളൂരുവില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍ മുനിരത്‌നയാണ് അറസ്റ്റിലായത്. എംഎല്‍എ ഉള്‍പ്പെടെ 14 പേരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ഒരു ഫ്‌ളാറ്റില്‍ നിന്നും പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. രാജേശ്വരി മണ്ഡലത്തിലുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തത്. ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ചന്ദ്ര ഭൂഷണ്‍ കുമാറാണ് അന്വേഷണം നടത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവം ബുധനാഴ്ച രാത്രി ചീഫ് ഇലക്ടറില്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.